കെ-റെയില്‍: ആവാസ വ്യവസ്ഥയെ തകര്‍ക്കും; പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് നാടിനാവശ്യമെന്ന് സുരേഷ് ഗോപി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ-റെയിലിനെ വിമര്‍ശിച്ച് സുരേഷ് ഗോപി എം.പി. കേരളത്തിന്റെ ആവാസ വ്യവസ്ഥയെ കെ- റെയില്‍ തകര്‍ക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതു മൂലം ഉണ്ടാകുന്ന സാമൂഹ്യ- സാമ്പത്തിക- പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2018ലെ ഓഖി ദുരന്തം മുതല്‍ കേരളം വര്‍ഷാവര്‍ഷം പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കുകയാണ്. ഇത്തരം കാര്യങ്ങളെ കുറിച്ചു കൂടി ചിന്തിച്ചു വേണം വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണം ഉണ്ടാകുന്ന വികസന കാഴ്ചപ്പാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്. പ്രകൃതിയെ തോല്‍പ്പിച്ചു കൊണ്ട് ഒരു വികസനവും നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് നാടിനാവശ്യമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

എറണാകുളം സൗത്ത് മണ്ഡലത്തിലെ ബൂത്ത് 95 സമ്മേളനവും ദീനദയാല്‍ ഉപാദ്ധ്യായ സ്മൃതി ദിനാചരണവും അഡ്വ. രഞ്ജിത് ശ്രീനിവാസന്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.