വിരാട് കോഹ്ലിക്കും റിഷഭ് പന്തിനും വിശ്രമം അനുവദിച്ചിന് പിന്നാലെ ശ്രീലങ്കക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തി സഞ്ജു സാംസണ്‍.
രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെയും നിയമിച്ചിട്ടുണ്ട്.
മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള 18 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ടീമിലേക്ക് ബുംറയും ജഡേജയും മടങ്ങിയെത്തിയപ്പോള്‍ കെ.എല്‍ രാഹുലും ടീമില്‍ ഇല്ല. ആദ്യ ടി20 ലക്നൗവിലും രണ്ടാം മത്സരം ധരംശാലയിലും മൂന്നാം ടി20 മൊഹാലിയും വെച്ച് നടക്കും.

