പാന്‍ കാര്‍ഡ നഷ്ടമായാല്‍ എന്ത് ചെയ്യും എന്ന് ഓര്‍ത്തിട്ടുണ്ടോ? ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ പാന്‍ കാര്‍ഡ് എല്ലാം എപ്പോള്‍ വേണമെങ്കിലും നഷ്ടമാവുകയോ എതെങ്കിലും തരത്തില്‍ കേട് വരുകയോ ചെയ്തേക്കാം. ഇത്തരമൊരു സാഹചര്യത്തില്‍ എന്ത് ചെയ്യുമെന്ന് നോക്കാം.
പുതിയ കാര്‍ഡ് ലഭിക്കാന്‍
1 https://www.onlineservices.nsdl.com/paam/endUserRegisterContact.html- എന്ന വെബ്സൈറ്റ് തുറക്കുക,
2’നിലവിലുള്ള പാന്‍വിവരങ്ങളുടെ മാറ്റങ്ങള്‍ അല്ലെങ്കില്‍ തിരുത്തല്‍/ പാന്‍ കാര്‍ഡിന്റെ റീപ്രിന്റ്’ എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക.
3 നിര്‍ബന്ധമെന്ന് അടയാളപ്പെടുത്തിയിരിക്കുന്ന എല്ലാ ഫീല്‍ഡുകളും പൂരിപ്പിച്ച് ‘സമര്‍പ്പിക്കുക’ ബട്ടണില്‍ ക്ലിക്കുചെയ്യുക.
4 തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിയില്‍ ഒരു ടോക്കണ്‍ നമ്പര്‍ നിങ്ങള്‍ക്ക് ലഭിക്കും. അത് സ്ക്രീനിലും കാണിക്കും. ഉപയോക്താവ് ആ നമ്പര്‍ സൂക്ഷിക്കണം
5 തുടരുക എന്നതില്‍ ക്ലിക്ക് ചെയ്യുക സൈറ്റില്‍ പറയുന്ന ‘വ്യക്തിഗത വിശദാംശങ്ങള്‍’ പൂരിപ്പിക്കുക.നിങ്ങള്‍ക്ക് ഒന്നുകില്‍ NSDL-ന്റെ PAN സേവന യൂണിറ്റിന്റെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് രേഖകള്‍ നേരിട്ട് അയയ്ക്കാം അല്ലെങ്കില്‍ e-KYC-യ്ക്കായി ഇ-സൈന്‍ സമര്‍പ്പിക്കാം.
6 ഇനി കാര്‍ഡ് മോഷ്ടിച്ചതാണെങ്കില്‍ പോലീസിന്റെ എഫ്ഐആര്‍ അറ്റാച്ചുചെയ്യുക.
അടുത്ത മെനുവില്‍, കാര്‍ഡ് സ്വീകരിക്കുന്ന മോഡ് തിരഞ്ഞെടുക്കുക. ‘ഫിസിക്കല്‍ പാന്‍ കാര്‍ഡ് ആവശ്യമാണോ?’ എന്നതിന് കീഴില്‍ നിങ്ങള്‍ ‘yes’ തിരഞ്ഞെടുത്താല്‍, കാര്‍ഡ് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് അയയ്ക്കും. അല്ലെങ്കില്‍, രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിക്ക് ഇ-പാന്‍ കാര്‍ഡ് ലഭിക്കും.
7.’കോണ്ടാക്റ്റ് ഡീറ്റെയില്‍സ്’, ‘ഡോക്യുമെന്റ് വിശദാംശങ്ങള്‍’എന്നിവ ഫില്ല് ചെയ്ച് ‘സമര്‍പ്പിക്കുക’ ക്ലിക്ക് ചെയ്യുക.
8 പേയ്മെന്റ് പേജില്‍ തുക അടക്കുന്നതോടെ നടപടി പൂര്‍ത്തിയാകും. ലഭിച്ച 15 അക്ക അക്നോളജ്മെന്റ് നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ കാര്‍ഡിന്റെ നില പരിശോധിക്കാം. അപേക്ഷിച്ച് 14 ദിവസത്തിനകം കാര്‍ഡ് ലഭിക്കും

