ബംഗളൂരു: ഐപിഎല്ലിന്റെ 15-ാം സീസണ് മെഗാ താരലേലം നാളെ ബംഗളൂരുവില്‍ ആരംഭിക്കും. 1200ല്‍ അധികം താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും 590 താരങ്ങള്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.
ഇതില്‍ 48 താരങ്ങള്‍ക്ക് രണ്ട് കോടി രൂപ ലഭിക്കുമ്പോള്‍ 20 താരങ്ങള്‍ക്ക് 1.5 കോടി രൂപ ലഭിക്കും. 32 താരങ്ങള്‍ക്കാണ് 1 ലക്ഷം രൂപ അടിസ്ഥാന വിലയുള്ളത്. ആകെ 370 ഇന്ത്യന്‍ താരങ്ങള്‍ക്കും, 220 വിദേശ താരങ്ങള്‍ക്കുമാണ് മെഗാ താരലേലത്തില്‍ അവസരം ലഭിക്കുക.
ഇത്തവണ നിരവധി സൂപ്പര്‍ താരങ്ങള്‍ ലേലത്തിലുണ്ട്. അവസാന സീസണ് വരെ എട്ട് ടീമുകളാണുണ്ടായിരുന്നത്. എന്നാല്‍, ഇത്തവണ പുതിയതായി രണ്ട് ടീമുകള്‍ കൂടി വന്നതോടെ 10 ടീമുകളാണ് ഇ്തതവണ ടൂര്‍ണമെന്റില്‍ ഉണ്ടാവുക.

