തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം നേരത്തെ നിശ്ചയിച്ച പോലെ മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെ തന്നെ നടക്കും. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തിയ്യതിക്കും മാറ്റമില്ല. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളില്‍ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം.
എന്നാല്‍, സംസ്ഥാന സമ്മേളനത്തിന് പ്രകടന റാലി ഉണ്ടാവില്ല. പൊതു സമ്മേളനത്തിലെ ആളുകളുടെ എണ്ണം. നിയന്ത്രിക്കും. സമ്മേളന പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കും. ആലപ്പുഴ ജില്ലാ സമ്മേളനത്തിലും പൊതു സമ്മേളനം, പ്രകടനങ്ങള്‍ എന്നിവ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക.

