കൊവിഡ് നിയന്ത്രണങ്ങള്‍ പാടെ നീക്കി സാധാരണ രീതിയിലേക്ക് മടങ്ങുകയാണ് ബ്രിട്ടന്‍. മാര്‍ച്ച് 24 വരെയായിരുന്നു സെല്‍ഫ് ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, അതിന് മുമ്പ് തന്നെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രി ടോറി വ്യക്തമാക്കുന്നത്. ഇതോടെ ഇവിടത്തെ കൊവിഡ് നിയന്ത്രണങ്ങളെല്ലാം പൂര്‍ണമായി ഇല്ലാതാവുകയാണ്. അതേസമയം, സ്‌കോട്ട്‌ലന്റിലും വെയില്‍സിലും നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമേറുന്നുണ്ട്.
‘കൊവിഡിനൊപ്പം ജീവിക്കുക’ എന്ന പദ്ധതി പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സെല്‍ഫ് ഐസൊലേഷന്‍ പൂര്‍ണമായി ഒഴിവാക്കുക എന്നതാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, ഇതിന്റെ പ്രത്യാഘാതങ്ങളും പരിണിത ഫലങ്ങളും വിലയിരുത്താന്‍ ആവശ്യമായ സമയം അംഗരാഷ്ട്രങ്ങള്‍ക്ക് നല്‍കിയില്ലെന്നാണ് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള്‍ സ്റ്റര്‍ജന്റെ ആരോപണം. കൊവിഡ് നിയന്ത്രണങ്ങള്‍ നീട്ടിയതിനാലാണ് രോഗ വ്യാപന തോത് ഉയരാതിരുന്നതെന്നാണ് സ്‌കോട്ട്‌ലന്റിന്റെ വാദം.
എന്നാല്‍, ലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും ക്വാറന്റൈന് വിധോയരാകേണ്ടതില്ലെന്നാണ് ബ്രിട്ടന്റെ നിലപാട്. അതേസമയം, ഡന്‍മാക്കിലും, സ്വീഡനിലും കൊവിഡ് നിയന്ത്രണങ്ങള്‍ ചെറിയ രീതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

