ലതാ മങ്കേഷ്‌കര്‍ വെന്റിലേറ്ററില്‍; ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍

മുംബൈ: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഴ്ചകളോളമായി ചികിത്സയില്‍ കഴിയുന്ന വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരം.

മുംബയിലെ ബ്രീച്ച് ക്യാന്റി ആശുപത്രിയിലാണ് ലതാ മങ്കേഷ്‌കറെ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ വെന്റിലേറ്ററിലാണെന്നും ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില വഷളാകുന്ന സാഹചര്യമാണുളളതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ജനുവരി 8ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 30 ഓടെ കൊവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് 92കാരിയായ ലതാ മങ്കേഷ്‌കര്‍ ആശുപത്രിയില്‍ തുടരുകയായിരുന്നു.