കേരള സര്‍ക്കാരിനു കീഴിലുള്ള എസ്.സി.ഇ.ആര്.ടിയില്‍ അസിസ്റ്റന്റ് ലൈബ്രേറിയന്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍ ട്രെയിനിംഗ് കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അസിസ്റ്റന്റ് ലൈബ്രേറിയന്മാര്ക്ക് അപേക്ഷിക്കാം.
അപേക്ഷകള്‍ വകുപ്പു മേലധികാരികളുടെ എന്‍.ഒ.സി സഹിതം ഫെബ്രുവരി 25നകം ഡയറക്ടര്‍, എസ്.സി.ഇ.ആര്.ടി, വിദ്യാഭവന്, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ അയക്കുക. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. വിശദവിവരങ്ങള്‍ക്ക് www.scert.kerala.gov.in സന്ദര്‍ശിക്കുക.

