മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ചിലവഴിക്കല്‍; രേഖകള്‍ ഹാജരാക്കണമെന്ന് ലോകായുക്ത

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നുള്ള പണം മറ്റ് ആവശ്യങ്ങള്‍ക്ക് ചിലവഴിച്ചുവെന്ന കേസ് ഈ മാസം 11 ന് വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിനോട് ലോകായുക്ത നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയെ മാത്രമല്ല, ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.

അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം നല്‍കിയെന്നും, അന്തരിച്ച എംഎല്‍എ രാമചന്ദ്രന്‍ നായരുടെ കാറിന്റെ വായ്പ അടക്കാനും സ്വര്‍ണ്ണ പണയ വായ്പ എടുക്കാനും 8.5 ലക്ഷം നല്‍കിയെന്നും, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയില്‍ ഉള്‍പ്പെട്ട പൊലീസുകാരന്‍ അപകടത്തില്‍പെട്ടപ്പോള്‍ കുടുംബത്തിന് 20 ലക്ഷം നല്‍കിയെന്നുമാണ് കേസുകള്‍. ദുരിതാശ്വാസ നിധിയുടെ ഉപയോഗത്തിന് മുഖ്യമന്ത്രിക്ക് വിവേചന അധികാരമുണ്ടെന്ന് ചീഫ് സെക്രട്ടറി ലോകായുക്തയില്‍ അറിയിച്ചു