മഞ്ജു വാര്യരുടെ കൊറിയോഗ്രാഫറായി പ്രഭുദേവ. മഞ്ജു പ്രധാന കഥാപാത്രമായി എത്തുന്ന ആയിഷ എന്ന ചിത്രത്തിലൂടെയാണ് പ്രഭുദേവ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. മഞ്ജു വാര്യർ തന്നെയാണ് വിവരം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത് സ്വപ്നം യാഥാർത്ഥ്യമായി എന്ന കുറിപ്പോടെ പഭുദേവയ്‌ക്കൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രഭുദേവ ഒരു മലയാള ചിത്രത്തിനായി കൊറിയോഗ്രാഫി നിർവഹിക്കുന്നത്. മലയാളത്തിലും അറബിയിലുമായാണ് ആയിഷ എന്ന ചിത്രം പുറത്തിറക്കുന്നത്. നവാഗതനായ ആമിർ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചയിതാവ്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയയാണ് ചിത്രം നിർമിക്കുന്നത്. ഫെദർ ടച്ച് മൂവി ബോക്‌സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽ ഷംസുദ്ദീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവരാണ് സഹനിർമാതാക്കൾ. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ.

