ഇന്ത്യൻ ക്രിക്കറ്റ് താരം എം എസ് ധോണി നായകനാവുന്ന ഗ്രാഫിക് നോവൽ ‘അഥർവ്വ’യുടെ മോഷൻ പോസ്റ്റർ പുറത്തെത്തി. പുതുകാലത്തെ ഗ്രാഫിക്ക് നോവൽ എന്നാണ് അഥർവ്വയെ അണിയറ പ്രവർത്തകർ വിശേഷിപ്പിച്ചത്. സൂപ്പർഹീറോയും പോരാളിയുമൊക്കെയായാണ് ധോണി നോവലിൽ എത്തുന്നത്. ധോണി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്.
രമേശ് തമിഴ്മണിയാണ് ഗ്രാഫിക്ക് നോവലിന്റെ രചയിതാവ്. വിർസു സ്റ്റുഡിയോസും മിഡാസ് ഡീൽസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് നോവൽ നിർമ്മിച്ചിട്ടുള്ളത്.
വിൻസെന്റ് അഡൈകലരാജ്, അശോക് മനർ എന്നിവരാണ് നിർമ്മാതാക്കൾ. നോവലിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് ശിവ ചന്ദ്രികയാണ്. രമേശ് തമിഴ്മണി തന്നെയാണ് നോവലിന്റെ സംഗീത സംവിധാനവും നിർവ്വഹിക്കുന്നത്. വിർസു സ്റ്റുഡിയോസാണ് സിജിയും വിഎഫ്എക്‌സും ചെയ്തിരിക്കുന്നത്.

