ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍മാര്‍ക്ക് താല്‍ക്കാലിക നിയമനം

സംസ്ഥാന സര്‍ക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി ടെക്സ്‌റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരം. നിഫ്റ്റ്/ എന്‍.ഐ.ഡി കളില്‍ നിന്ന് ടെക്സ്‌റ്റൈല്‍ ഡിസൈനിംഗ് കോഴ്സ് വിജയിച്ചവരും ഹാന്‍ഡ്ലൂം ആന്റ് ടെക്സ്‌റ്റൈല്‍ ടെക്നോളജി, ഹാന്‍ഡ്ലൂം ടെക്നോളജി എന്നിവയില്‍ ഡിഗ്രി/ ഡിപ്ലോമ ലെവല്‍ കോഴ്സ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 3-5 വര്‍ഷം ടെക്സ്‌റ്റൈല്‍ ഡിസൈനിംഗില്‍ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രൊജക്ട് അടിസ്ഥാനത്തിലാണ് താല്‍ക്കാലിക നിയമനം. അപേക്ഷകള്‍ തപാല്‍ വഴിയോ, നേരിട്ടോ സമര്‍പ്പിക്കാം. ഇ-മെയില്‍ അപേക്ഷകള്‍ പരിഗണിക്കില്ല. ഫെബ്രുവരി 15ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ അപേക്ഷകള്‍ അയക്കണം. കവറിന് പുറത്ത് ‘ടെക്സ്‌റ്റൈല്‍ ഡിസൈനര്‍ക്കുള്ള അപേക്ഷ’ എന്ന് പ്രത്യേകം രേഖപ്പെടുത്തണം. വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ലൂം ടെക്‌നോളജി, കണ്ണൂര്‍.