ക്ലബ് ഹൗസിലെ ക്ലോസ്ഡ് റൂമുകളാണ് തീവ്രവാദ ചര്‍ച്ചകളുടെ ഉറവിടം; സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങള്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍

തൃശൂര്‍: ക്ലബ് ഹൗസ് ചര്‍ച്ചയിലെ മുസ്ലീം സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപം വിവാദമായതോടെ തീവ്രവാദ ശക്തികളും സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചു തുടങ്ങിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍. ഇത്തരം തീവ്രവാദ ചര്‍ച്ചകള്‍ ആസൂത്രണം ചെയ്യുന്ന ഏഴ് കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ഉള്ളതായി വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ടെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലം, കാസര്‍ഗോഡ്, കോഴിക്കോട്, ആലപ്പുഴ എന്നീ പട്ടണങ്ങളും തൃശൂരിലെ കൊടുങ്ങല്ലൂര്‍, പാവറട്ടി, വാടാനപ്പള്ളി എന്നീ സ്ഥലങ്ങളാണ് ഇതിന്റെ കേന്ദ്രങ്ങള്‍.

അതിതീവ്ര സ്വഭാവമുള്ള ആസൂത്രണങ്ങളും ചര്‍ച്ചകളും ക്ലബ് ഹൗസിന്റെ ക്ലോസ്ഡ് റൂമിലാണ് നടക്കുന്നത്. ഇതില്‍ പുറമേ നിന്നുള്ളവര്‍ക്ക് അനുവാദമില്ല. അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയതോടെ ഓപ്പണ്‍റൂമുകളിലുള്ള ചിലരും അപ്രത്യക്ഷരാണ്. ഇത്തരം ചര്‍ച്ചകളില്‍ ഒരേ ചിന്താഗതികള്‍ ഉള്ളവരാണ് ഉള്ളതെന്ന് ഏജന്‍സികള്‍ പറയുന്നു.

നേരത്തെ ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചക്കിടെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തി അറസ്റ്റിലായ മൂന്ന് പേരും മോഡറേറ്റര്‍മാരോ സ്പീക്കര്‍മാരോ ആണ്.