തിരുവനന്തപുരം: കോവിഡ് രോഗികളുടെ സമ്പർക്കപ്പട്ടികയിൽ വരുന്ന സർക്കാർ ജീവനക്കാർക്ക് അനുവദിച്ചിരുന്ന സ്പെഷ്യൽ കാഷ്വൽ ലീവ് റദ്ദാക്കി സർക്കാർ. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രോഗികളുമായി സമ്പർക്കമുള്ളവർ അക്കാര്യം ജോലി സ്ഥലത്ത് അറിയിക്കണം. ഇവർ സാമൂഹിക അകലം പാലിച്ച് സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
രോഗലക്ഷണമുള്ളവർ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം വേണ്ട നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു.

