ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍.
‘ഉത്തര്‍പ്രദേശിലെ രാജി വലിയ കാര്യമല്ല. സംസ്ഥാനത്ത് എല്ലായിടത്തു നിന്നും ബിജെപിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. ജനങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങള്‍ക്കുണ്ട്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുന്നതില്‍ ബിജെപി വിജയിക്കും’- അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ അല്‍വാര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസിനെ തോമര്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകാന്‍ കാരണം അവര്‍ ക്രമസമാധാനപാലനത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്താത്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

