കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം തീർക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ഇതിനിടെയാണ് വീണ്ടും ആശങ്ക സൃഷ്ടിച്ചു കൊണ്ട് കോവിഡിന്റെ പുതിയ ജനിതക വകഭേദമായ ഒമിക്രോണിന്റെ കടന്നു വരവ്. ഇതോടെ വീണ്ടും രോഗവ്യാപനം വർധിക്കുകയാണ്. രോഗവ്യാപനം തടയാനുള്ള പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണ് പ്രതിരോധ ശേഷി കൈവരിക്കുക എന്നത്. ആരോഗ്യഗുണമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെയും ആരോഗ്യപരമായ ജീവിത ശൈലി നിലനിർത്തുന്നതിലൂടെയും പ്രതിരോധ ശേഷി വർധിപ്പിക്കാം. രോഗപ്രതിരോധ ശേഷി കൈവരിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെന്ന് നോക്കാം.
രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്ന കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് ഭക്ഷണം. പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കണം. ിറ്റാമിൻ എ, സി, ഡി, സെലേനിയം, സിങ്ക് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ രോഗ പ്രതിരോധശേഷി വർധിപ്പിക്കും. അതിനാൽ ഇവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് വെള്ളം കുടിക്കൽ. വെള്ളം ധാരാളം കുടിക്കാൻ ശ്രദ്ധിക്കണം. നിർജലീകരണം ഒഴിവാക്കാനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൈവരിക്കാനും വെള്ളം കുടിക്കുന്നത് സഹായിക്കും. വിറ്റാമിൻ എ ധാരാളം അടങ്ങിയ ഇലക്കറികൾ കഴിക്കുക. കാഴ്ച്ചശക്തി വർധിപ്പിക്കാനും രോഗപ്രതിരോധത്തിനും ഇത് വളരെയേറെ സഹായിക്കും.
കാഴ്ചയ്ക്കും ബുദ്ധിവികാസത്തിലും, രോഗപ്രതിരോധത്തിലുമെല്ലാം വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വിറ്റാമിൻ സിയും അടങ്ങിയ ഇവ പ്രതിരോധശേഷി കൂട്ടുന്നതിനൊപ്പം ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. .ഇഞ്ചി, കറുവാപ്പെട്ട, ജീരകം, മഞ്ഞൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ആഹാരത്തോടൊപ്പം തന്നെ വേണ്ട മറ്റൊന്നാണ് കൃത്യമായ ഉറക്കം. ദിവസവും 6-7 മണിക്കൂർ ഉറങ്ങുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാനും അതുവഴി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായകരമാകും. രോഗപ്രതിരോധ ശേഷി കൈവരിക്കാൻ സഹായകമായ മറ്റൊരു മാർഗമാണ് വ്യായാമം. ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കും.

