സ്‌കൂളുകള്‍ അടക്കില്ല; കൊവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ ഇവ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തല്‍ക്കാലം സ്‌കൂളുകള്‍ അടയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.

പ്രധാന തീരുമാനങ്ങള്‍

സ്‌കൂളുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി നിലവിലുള്ള ക്ലാസ് രീതികള്‍ തുടരും.
സംസ്ഥാനത്ത് വാരാന്ത്യ, രാത്രികാല കര്‍ഫ്യൂ ഉണ്ടാവില്ല.
പൊതു, സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും.
ഓഫീസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈന്‍ മുഖേനെയാക്കും. വിവാഹ, മരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി കുറച്ചു.
ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം.
പൊതുയോഗങ്ങള്‍ ഒഴിവാക്കണം.

അതേസമയം, കൂടുതല്‍ നിയന്ത്രണങ്ങള്‍ അടുത്ത അവലോകന യോഗത്തില്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.