മലയാളത്തിലെ യുവനടന്മാരില്‍ ഏറെ ശ്രദ്ധ നേടിയ താരമാണ് ആന്റണി വര്‍ഗീസ് എന്ന് പെപ്പെ. പെപ്പെയുടെ ഏത് കഥാപാത്രമെടുത്താലും ഒരു റോ ആക്ഷന്‍ സ്റ്റൈലുണ്ട്, എന്നാല്‍, അത്തരം കഥാപാത്രങ്ങള്‍ക്ക് തല്‍ക്കാലംഒരു ബ്രേക്ക് കൊടുത്തിരിക്കുകയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍.
ആന്റണിയുടെ വാക്കുകള്‍
”എല്ലാത്തരം സിനിമകളും ചെയ്യാന്‍ താല്‍പര്യമുള്ളയാളാണ് ഞാന്‍. മനപ്പൂര്‍വ്വം റോ ആക്ഷന്‍ സിനിമകള്‍ മാത്രം അഭിനയിക്കാം എന്ന് തീരുമാനിച്ച് ചെയ്യുന്നതല്ല. മറിച്ച് തേടി വരുന്ന സിനിമകളില്‍ നിന്നും നല്ലതു നോക്കി അഭിനയിക്കുന്നു എന്നു മാത്രം. റോ ആക്ഷന്‍ സിനിമകള്‍ ചെയ്യുക കുറച്ചധികം കഷ്ടപ്പാടുള്ള കാര്യമാണ്. ജല്ലിക്കട്ടിന്റെ ഷൂട്ടിംഗ് വീഡിയോയെല്ലാം കണ്ടിട്ടുണ്ടാകുമല്ലോ. പരിക്കു പറ്റും എന്നത് നൂറ് ശതമാനം ഉറപ്പാണ്. അജഗജാന്തരത്തിന്റെ ഷൂട്ടിന്റെ 49 ദിവസം രാത്രിയായിരുന്നു. അതില്‍ 23 ദിവസവും സംഘട്ടനമാണ് ഷൂട്ട് ചെയ്തത്. പല ഷോട്ടുകളും ഒരുപാട് റീടേക്കുകള്‍ വേണ്ടി വന്നു.
ഓരോ ദിവസവും ഷൂട്ട് കഴിയുമ്പോഴേക്കും ആകെ അവശനാകും. പക്ഷെ സിനിമയോടുള്ള ഇഷ്ടവും ആവേശവും കാരണമാണ് ഞാനീ കഷ്ടപ്പാടുകളെല്ലാം സഹിക്കുന്നത്. എന്നാല്‍, ഇനി ചെയ്യാന്‍ പോകുന്ന സിനിമകള്‍ ഇതുവരെ ചെയ്ത സിനിമകള്‍ പോലെ രാത്രിയും റോ ആക്ഷനുമൊന്നിമില്ലാത്തവയാണ്. ഇനി പുറത്തിറങ്ങാനിരിക്കുന്ന ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ എന്ന ചിത്രവും ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രവുമൊക്കെ അജഗജാന്തരത്തിന്റെയോ ജെല്ലിക്കെട്ടിന്റെയോ രീതി ആയിരിക്കില്ല. മുന്‍വിധികളൊന്നുമില്ലാതെ നല്ല സിനിമ ഏത് വന്നാലും അഭിനയിക്കും. അതാണ് എന്റെ പോളിസി.”

