ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ചൊവ്വാഴ്ച കേപ്ടൗണില്‍ ആരംഭിക്കും. നാളെ ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയില്‍ ഓരോ മത്സരം വീതം ജയിച്ച് ഇരുടീമും സമനിലയിലായിരിക്കുന്നതിനാല്‍ കേപ്ടൗണ്‍ ശക്തമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും.
അതേസമയം, പരിക്കു കാരണം കഴിഞ്ഞ ടെസ്റ്റ് നഷ്ടമായ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്ലി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. ഇതോടെ ഹനുമാ വിഹാരി പുറത്ത് പോകും. എന്നാല്‍, രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിന് മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യതയില്ല. സിറാജിനു പകരം ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവരിലാരെങ്കിലുമാവും ടീമിലേക്കു വരിക.
ഇന്ത്യ സാധ്യതാ ഇലവന്‍: കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.

