ഡീലിറ്റ് വിവാദം: ‘തറ നിലവാരത്തിലുള്ള ഈ കത്ത് പ്രതിപക്ഷ നേതാവിന്റെ മുഖത്താണ് എറിയേണ്ടത്’; രൂക്ഷ വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

രാഷ്ട്രപതിക്ക് ഡീലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം മടക്കിയുള്ള കേരള സര്‍വകലാശാല വിസിയുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ കത്ത് ഫേസ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ട് പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ആര്‍ക്കെങ്കിലും ഡീലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധവും, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യലുമാണെന്ന് വി ഡി സതീശന്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, തറ നിലവാരത്തിലുള്ള ഈ കത്ത് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷ നേതാവ് സതീശന്റെ മുഖത്തേക്കാണ് എറിഞ്ഞുകൊടുക്കേണ്ടതെന്നും, കാര്യം അറിയാതെ ബഹുമാനപ്പെട്ട ഗവര്‍ണറെ ആക്ഷേപിക്കാന്‍ വന്ന സതീശനെയാണ് മുക്കാലിയില്‍ കെട്ടി അടിക്കേണ്ടതെന്നും വിമര്‍ശിച്ചാണ് കെ. സുരേന്ദ്രന്‍ മറുപടിയെന്നോണം രംഗത്തെത്തിയിരിക്കുന്നത്.