മുംബൈ: രാജ്യത്ത് ഒമിക്രോണ്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്‍ അടുത്ത സീസണ്‍ മത്സരങ്ങള്‍ മുംബൈയില്‍ മാത്രമായി നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ വാംഖഡെ, ബ്രാബോണ്‍, ഡിവൈ പാട്ടീല്‍ സ്റ്റേഡിയങ്ങളിലാവും മത്സരങ്ങള്‍ എന്നാണ് സൂചന.
ഐപിഎല്‍ 2020 സീസണില്‍ പൂര്‍ണമായും യുഎഇയിലാണ് നടത്തിയത്. ഇന്ത്യയില്‍ ചില മത്സരങ്ങള്‍ നടത്തുകയും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ടൂര്‍ണമെന്റ് നിര്‍ത്തി വെക്കുകയും ചെയ്തു. തുടര്‍ന്ന് ബാക്കി മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
അടുത്ത സീസണില്‍ 2 പുതിയ ടീമുകള്‍ ഉള്‍പ്പെടെ ആകെ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുക. അതിനാല്‍ താരങ്ങളുടെ പങ്കാളിത്തത്തിലും മത്സരങ്ങളുടെ എണ്ണത്തിലുമൊക്കെ വര്‍ധനവുണ്ടാകും.

