തിരുവനന്തപുരം: വിനോദസഞ്ചാരികൾക്കായി കാഴ്ച്ചയുടെ പുത്തൻ വസന്തമൊരുക്കി ശംഖുമുഖം. അതിശൈത്യമേഘലയെ അനുസ്മരിപ്പിക്കുന്ന ദൃശ്യ വിസ്മയ അനുഭവമാണ് ശംഖുമുഖത്ത് ഒരുക്കിയിട്ടുള്ളത്. സുനാമി പാർക്കിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻറെ നേതൃത്വത്തിലാണ് ഐസ് & സ്നോ വേൾഡ് ആരംഭിച്ചത്. നിരവധി പേരാണ് ശംഖുമുഖത്ത് ഈ കാഴ്ച്ച കാണാനായി എത്തുന്നത്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെയാണ് ഈ വാർത്ത പങ്കുവെച്ചത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകർഷകമായ ഷോ മഞ്ഞുമേഖലയിലെ വിനോദസഞ്ചാരത്തെ ഓർമ്മിപ്പിക്കും. കൃത്രിമ മഞ്ഞു വീഴ്ച്ച, മഞ്ഞു മല, കുട്ടികളുടെ കളിസ്ഥലം, മഞ്ഞുകൊണ്ടുണ്ടാക്കിയ കുടിൽ (ഇഗ്ലു), ആകർഷണീയമായ പ്രകാശ വിസ്മയം, ലേസർ ഡിസ്പ്ലേ എന്നിങ്ങനെ വലിയൊരു ദൃശ്യാനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് മുഹമ്മദ് റിയാസ് അറിയിച്ചു.
എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 10 മണി വരെയാണ് പ്രദർശനം. രാവിലെ 11 മണി മുതൽ 3 മണിവരെ ആഘോഷങ്ങൾക്കും മറ്റാവശ്യങ്ങൾക്കും മണിക്കൂർ നിരക്കിലും ഐസ് & സ്നോ വേൾഡ് ലഭ്യമാണ്. ഒരുമാസക്കാലമാണ് ഷോ ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
മഞ്ഞിൽ കുളിക്കാൻ ശംഖുംമുഖം..
കോവിഡ് ഇളവുകൾക്കും കടൽക്ഷോഭം മൂലമുണ്ടായ നാശനഷ്ടങ്ങൾക്കും ശേഷം തിരുവനന്തപുരം ശംഖുമുഖം വീണ്ടും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്നു. സുനാമി പാർക്കിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻറെ നേതൃത്വത്തിൽ ആരംഭിച്ച ഐസ് & സ്നോ വേൾഡ് എന്ന അതിശൈത്യമേഘലയെ അനുസ്മരിപ്പിക്കുന്ന ദൃശ്യ വിസ്മയ അനുഭവം കാണാനാണ് ഇപ്പോൾ ആളുകൾ എത്തുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകർഷകമായ ഷോ മഞ്ഞുമേഖലയിലെ വിനോദസഞ്ചാരത്തെ ഓർമ്മിപ്പിക്കും. കൃത്രിമ മഞ്ഞു വീഴ്ച്ച, മഞ്ഞു മല, കുട്ടികളുടെ കളിസ്ഥലം, മഞ്ഞുകൊണ്ടുണ്ടാക്കിയ കുടിൽ (ഇഗ്ലു), ആകർഷണീയമായ പ്രകാശ വിസ്മയം, ലേസർ ഡിസ്പ്ലേ എന്നിങ്ങനെ വലിയൊരു ദൃശ്യാനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 10 മണി വരെയാണ് പ്രദർശനം. രാവിലെ 11 മണി മുതൽ 3 മണിവരെ ആഘോഷങ്ങൾക്കും മറ്റാവശ്യങ്ങൾക്കും മണിക്കൂർ നിരക്കിലും ഐസ് & സ്നോ വേൾഡ് ലഭ്യമാണ്. ഒരുമാസക്കാലമാണ് ഷോ ഉണ്ടാവുക.

