ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പിറന്ന ‘ചുരുളി’ യിലെ ഭാഷയില്‍ വലിയ വിവാദമാണ് സോഷ്യല്‍ മീഡിയകളിലും സമൂഹത്തിലും ഉണ്ടായിട്ടുള്ളത്. ഹൈക്കോടതിയില്‍ ഹര്‍ജി വരെ സമര്‍പ്പിച്ച സംഭവവും ഈ ചിത്രത്തിനെ സംബന്ധിച്ച് ഉണ്ടായി. അതേസമയം ദിലീഷ് പോത്തന്റെ ജോജിയിലും ഇതേ കാരണം കൊണ്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.
ഇപ്പോഴിതാ സിനിമയില്‍ ഉപയോഗിച്ച അത്തരം ഭാഷയെ കുറിച്ച് പറഞ്ഞ്
സംവിധായകന് ദിലീഷ് പോത്തന് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
‘സമൂഹത്തിലുള്ള കാര്യങ്ങള്‍ തന്നെയാണിത്. ഇത്തരം വാക്കുകള്‍ സിനിമയില്‍ ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റും കാണുന്നില്ല. താല്പര്യമില്ലാത്തവര് ഇത്തരം സിനിമകള്‍ കാണാതിരിക്കുക എന്നതാണ് അതിനുള്ള പരിഹാരം. സിനിമ പുറത്തിറങ്ങി ആദ്യ ദിവസം കഴിഞ്ഞാല്‍ അതേകുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയാമല്ലോ. പിന്നീടുള്ള ദിവസങ്ങളില്‍ കൃത്യമായ ധാരണയോടെയായിരിക്കും പ്രേക്ഷകര്‍ സിനിമ കാണാന്‍ ഇരിക്കുക. ഞാന്‍ ഇത്തരം സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നയാളാണ്. അങ്ങിനെ മാറ്റി നിര്‍ത്തേണ്ട പദങ്ങളാണ് അവയെന്ന് തോന്നുന്നില്ല. അത്തരം സിനിമകള്‍ ഉണ്ടാകണം’- ദിലീഷ് പോത്തന് പറയുന്നു.

