വാസ്കോ ഡ ഗാമ: കേരള ബ്ലാസ്റ്റേഴ്സിനെതിരായ ആദ്യ മത്സരത്തിന് ഇറങ്ങുന്നതിന്റെ ആവേശത്തിലാണ് മലയാളിതാരം മുഹമ്മദ് നെമില്‍. ഡ്യൂറന്‍ഡ് കപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഗോവയുടെ സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ താരം ഐഎസ്എല്ലിലും ഈ മികവ് ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ നെമില്‍ മുംബൈയിലെ റിലയന്‍സ് അക്കാഡമിയിലൂടെയാണ് ഫുട്ബോളില്‍ സജീവമാവുന്നത്. സ്പെയ്നിലെ രണ്ട് വര്‍ഷത്തെ പരിശീലനത്തിനിടെ അണ്ടര്‍ 18 സെക്കന്‍ഡ് ഡിവിഷനില്‍ ടോപ് സ്കോററായി. ഈ മികവാണ് നെമിലിനെ ഗോവയില്‍ എത്തിച്ചത്. ഇഷ്ടതാരം മെസിയാണെങ്കിലും ജൂനിയര്‍ നെയ്മര്‍ എന്നറിയപ്പെടുന്ന നെമില്‍ ഡ്യൂറന്‍ഡ് കപ്പില്‍ നാല് ഗോള്‍ നേടിയിരുന്നു.
കുട്ടിക്കാലം മുതല്‍ ഇഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോഴുള്ള ആവേശത്തിലാണ് മുഹമ്മദ് നെമില്‍.

