ഗവര്‍ണറെ സന്ദര്‍ശിച്ച് ‘മിന്നല്‍ മുരളി’ യും കുടുംബവും

മിന്നല്‍ മുരളിയുടെ വിജയത്തിന് പിന്നാലെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാജ് ഭവനിലെത്തി സന്ദര്‍ശിച്ചിരിക്കുകയാണ് ടൊവിനോ തോമസും കുടുംബവും. ഗവര്‍ണറുടെ ഒപ്പമുള്ള ഭാര്യ ലിഡിയയുടെയും മക്കളായ ഇസയുടെയും തഹാന്റെയും ചിത്രങ്ങള്‍ ടൊവിനോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘ഗവര്‍ണറും കുടുംബവും മിന്നല്‍മുരളിയെ സ്‌നേഹിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. സംഭവബഹുലവും മനോഹരവുമായ 2021 വര്‍ഷം പൂര്‍ത്തിയാക്കാനുള്ള മികച്ച മാര്‍ഗമായിട്ടാണ് ഗവര്‍ണറുമായുള്ള സന്ദര്‍ശനത്തെ കാണുന്നത്. ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാറുമായുള്ള കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു. ഇസ ഗവര്‍ണറുടെ ഒരു ആരാധകനാണ്,’ ടൊവിനോ കുറിച്ചു.