ഒമിക്രോൺ വ്യാപനം; സ്കൂളുകൾ അടക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

sivan kutty

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ സ്കൂൾ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒമിക്രോൺ വ്യാപനത്തിൽ കേരളത്തിലെ സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി അറിയിച്ചു.

കിറ്റെക്സ് വിഷയത്തിലും മന്ത്രി പ്രതികരണം നടത്തി. കിറ്റെക്സിൽ പരിശോധന നടത്തിയ ലേബർ കമ്മീഷണറുടെ റിപ്പോർട്ട്‌ ലഭിച്ചാൽ ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും. നിയമങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. കെ മുരളീധരനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെയുള്ള കെ മുരളീധരന്റെ പ്രസ്താവന മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.