ന്യൂഡൽഹി: ഡൽഹിയിൽ ഒമിക്രോൺ വ്യാപനം വർധിക്കുന്നു. ഡൽഹിയിൽ ഒമിക്രോണിന്റെ സാമൂഹിക വ്യാപനം മാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സതേന്ദ്ര ജെയിൻ അറിയിച്ചു. യാതൊരുവിധ യാത്രയും നടത്താത്ത വർക്കും രോഗം ബാധിക്കുന്നത് സാമൂഹിക വ്യാപനത്തിന്റെ സൂചന ആണെന്നാണ് അദ്ദേഹം അറിയിക്കുന്നത്. ഡൽഹിയിൽ ഇതുവരെ 263 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
യാതൊരു യാത്രാ പശ്ചാത്തലവും ഇല്ലാത്തവർക്ക് രോഗം ബാധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്നതിൽ 46 ശതമാനവും ഒമിക്രോൺ കേസുകളാണ്. ഇതിൽ 115 പേർ മാത്രമാണ് വിദേശ യാത്ര ചെയ്തിട്ടുള്ളത്. കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഡൽഹിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. ഒറ്റദിവസം കൊണ്ട് ഇവിടെ കേസുകളിൽ 89 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

