മിന്നല്‍ മുരളിയിലെ ‘ഷിബു’വിന്റെ പ്രണയവും നഷ്ടവും ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സ്വന്തം അനുഭവം പങ്കുവെക്കുകയാണ് ഗുരു സോമസുന്ദരം. വണ്‍ സൈഡ് പ്രണയങ്ങള്‍ തനിക്ക് ഒരുപാട് ഉണ്ടായിട്ടുണ്ടെന്ന് ഗുരു സോമസുന്ദരം പറയുന്നു. ‘ഞാന്‍ ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്. പക്ഷേ അത് അവര്‍ക്ക് അറിയില്ലായിരുന്നു. ഏഴാം ക്ലാസിലാണ് താന്‍ ആദ്യത്തെ പ്രണയലേഖനം എഴുതിയത്, കാത്തിരുന്ന് ആള് വന്നപ്പോള്‍ പേടിയായി, താന്‍ ഓടിയെന്നും’ താരം പറയുന്നു.
‘സൂപ്പര്‍ഹീറോകളുടെ കടുത്ത ആരാധകനാണ് ഞാന്‍. മധുര ക്ഷേത്രങ്ങളുടെ മാത്രമല്ല ഒരുപാ തിയേറ്ററുകളുമുള്ള നാടാണ്. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ 80 തിയേറ്ററുകളോളം ഉണ്ടായിരുന്നു. ജെയിംസ് ബോണ്ട്’ അടക്കമുള്ള സിനിമകള്‍ കണ്ട് പലതരത്തിലുള്ള വില്ലന്‍മാരെ പരിചയിച്ചിട്ടുണ്ട്. അതില്‍ നിന്ന് എല്ലാം വ്യത്യസ്തനായിരുന്നു ‘മിന്നല്‍ മുരളി’യിലെ ‘ഷിബു’; ഗുരു സോമസുന്ദരം പറയുന്നു.
ഒരു ടീം വര്‍ക്കാണ് ചിത്രത്തില്‍ കാണുന്നത്. സംവിധായകന്‍ എന്ന നിലയില്‍ ബേസില്‍ ജോസഫിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും തന്റെ മനോധര്‍മം ഉപയോഗിക്കുകയുമാണ് ‘ഷിബു’വിനെ അവതരിപ്പിക്കാന്‍ ചെയ്തത്, ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

