‘അഭിനയിക്കേണ്ടത് ടോവിനോ മാമയുടെ കൂടെയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ എക്‌സൈറ്റ്‌മെന്റായി’; മിന്നല്‍ മുരളിയിലെ ജോസ് മോന്‍

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തില്‍ ടൊവിനോ, ഗുരു സോമസുന്ദരം എന്നിവരുടെ പ്രകടനത്തെ പ്രശംസിക്കുന്ന എല്ലാരും മറക്കാത്ത ഒരു കഥാപാത്രമാണ് വസിഷ്ഠ് അവതരിപ്പിച്ച ജോസ്‌മോന്‍.

അഭിനയത്തെക്കുറിച്ചും സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും അനുഭവം പങ്കുവെക്കുകയാണ് വസിഷ്ഠ് ഇപ്പോള്‍. ‘ബേസില്‍ മാമയാണ് ലവ് ആക്ഷന്‍ ഡ്രാമയിലെ കുടുക്ക് പൊട്ടിയ കുപ്പായം കേട്ടിട്ട് എന്നെ വിളിച്ചത്. എറണാകുളത്തേക്ക് വരാന്‍ പറഞ്ഞു. രണ്ടു സീനില്‍ അഭിനയിപ്പിച്ചു. ഇഷ്ടമായി. എന്നിട്ട് ഉറപ്പിച്ചു. ടോവിനോ മാമയെ കാണണോന്ന് ചോദിച്ചു. വേണമെന്ന് പറഞ്ഞു. ഡേറ്റ് തന്നിട്ട് വരാന്‍ പറഞ്ഞു. ടോവിനോ മാമയ്ക്ക് സ്‌ക്രിപ്റ്റ് പറഞ്ഞു കൊടുക്കുകയായിരുന്നു. അപ്പോള്‍ എനിക്കും പറഞ്ഞു തന്നു.’

‘ടോവിനോ മാമയാണ് എനിക്ക് മലയാളത്തില്‍ ഏറ്റവും ഇഷ്ടമുള്ള നടന്‍. ഒപ്പം അഭിനയിക്കേണ്ടത് ടോവിനോ മാമയുടെ കൂടെയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ എക്‌സൈറ്റ്‌മെന്റായി. സന്തോഷമായി. ടോവിനോ മാമയുടെ ഒപ്പം അഭിനയിക്കാന്‍ നല്ല രസം തന്നെ ആയിരുന്നു. ‘ വസിഷ്ഠ് പറഞ്ഞു.