ഈജിപ്ഷ്യന്‍ ഫറവോന്‍ അമെന്‍ഹോടെപിന്റെ മമ്മിഫൈ ചെയ്ത ശരീരം ഹൈടെക് സ്‌കാനറുകള്‍ ഉപയോഗിച്ചാണ് സ്‌കാന്‍ ചെയ്തിരിക്കുകയാണ് ഗവേഷകര്‍. പുതിയ കമ്പ്യൂട്ടര്‍ ടോപ്പോഗ്രാഫി (സിടി) സ്‌കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്‌കാന്‍ ചെയ്യുകയും പൊതിഞ്ഞിരിക്കുന്നതിന് താഴെയുള്ള രൂപം ഇതിലൂടെ കാണാന്‍ സാധിക്കുകയും ചെയ്തത്. പൂമാലകള്‍ ഉള്‍പ്പെടുന്ന പാളികള്‍ക്ക് താഴെ, ഈജിപ്‌തോളജിസ്റ്റുകള്‍ അദ്ദേഹത്തിന്റെ രൂപത്തെക്കുറിച്ചും അടക്കം ചെയ്ത വിലപിടിപ്പുള്ള ആഭരണങ്ങളെക്കുറിച്ചും ഇതുവരെ അജ്ഞാതമായിരുന്ന വിശദാംശങ്ങള്‍ പലതും കണ്ടെത്തി.
‘ആധുനിക കാലത്ത് അമെന്‍ഹോടെപ്പ് കന്റെ മമ്മിയെ ഒരിക്കലും തുറന്നിട്ടില്ലെന്ന വസ്തുത ഞങ്ങള്‍ക്ക് ഒരു അതുല്യമായ അവസരം നല്‍കി. യഥാര്‍ത്ഥത്തില്‍ അതിനെ എങ്ങനെ മമ്മിയാക്കി അടക്കം ചെയ്തുവെന്ന് പഠിക്കാന്‍ മാത്രമല്ല, നൂറ്റാണ്ടുകള്‍ക്ക് ശേഷം പുരോഹിതന്മാര്‍ എങ്ങനെ അതിന്റെ പരിക്കുമാറ്റുകയും പുനര്‍നിര്‍മിക്കുകയും ചെയ്തുവെന്നെല്ലാം പരിശോധിക്കാനായി. മമ്മിയെ മൂടിയിരിക്കുന്നവയെല്ലാം ഡിജിറ്റലായി അതിന്റെ വിവിധ ലെയറുകളായ മുഖംമൂടി, ബാന്‍ഡേജുകള്‍, മമ്മി എന്നിവയെ തന്നെ അഴിക്കുന്നത് വഴി, നന്നായി സംരക്ഷിച്ചിരിക്കുന്ന ഈ ഫറവോനെ നമുക്ക് വിശദമായി പഠിക്കാനാവുമെന്ന് കെയ്റോ യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് മെഡിസിനിലെ റേഡിയോളജി പ്രൊഫസറും ഈജിപ്ഷ്യന്‍ മമ്മി പ്രോജക്ടിന്റെ റേഡിയോളജിസ്റ്റും പഠനത്തിന്റെ ആദ്യ രചയിതാവുമായ ഡോ സഹര്‍ സലീം പറഞ്ഞു.
”അമെന്‍ഹോട്ടെപ്പ് ക മരിക്കുമ്പോള്‍ അദ്ദേഹത്തിന് ഏകദേശം 35 വയസ്സായിരുന്നുവെന്ന് ഞങ്ങള്‍ കരുതുന്നു. അദ്ദേഹത്തിന് ഏകദേശം 169 സെന്റീമീറ്റര്‍ ഉയരവും നല്ല പല്ലുകളും ഉണ്ടായിരുന്നു. വസ്ത്രങ്ങള്‍ക്കുള്ളില്‍, 30 തകിടുകളും സ്വര്‍ണ്ണ മുത്തുകളുള്ള അതുല്യമായ സ്വര്‍ണ്ണ അരപ്പട്ടയും അദ്ദേഹം ധരിച്ചിരുന്നു’ അവര്‍ കൂട്ടിച്ചേര്‍ത്തു.

