വാട്‌സ്ആപ്പ് വഴി എങ്ങനെ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാം?

ഈയിടെ വാട്‌സ്ആപ്പ് പുറത്തിറക്കിയ പ്രധാന ഫീച്ചറുകളില്‍ ഒന്നാണ് പേയ്‌മെന്റ് ഫീച്ചര്‍. അക്കൗണ്ടിലെ ബാലന്‍സ് അടക്കം മനസിലാക്കാന്‍ വേണ്ടിയുള്ള ഫീച്ചറും പേയ്‌മെന്റ് സംവിധാനത്തിനൊപ്പം ലഭ്യമാണ്. വാട്‌സ്ആപ്പ് പേയ്‌മെന്റ് ഫീച്ചര്‍ ഉപയോഗിക്കാന്‍ നിങ്ങളുടെ ഡിവൈസില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഒഎസുകളുടെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉണ്ടായിരിക്കണം. മാത്രമല്ല വാട്‌സ്ആപ്പ് നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടും ഉണ്ടായിരിക്കണം. ഇനി വാട്‌സ്ആപ്പ് വഴി അക്കൗണ്ട് ബാലന്‍സ് എങ്ങനെ പരിശോധിക്കാം എന്നതിനെക്കുറിച്ച് നോക്കാം…

ആദ്യം നിങ്ങളുടെ ഫോണില്‍ വാട്‌സ്ആപ്പ് തുറക്കുക.

നിങ്ങള്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഡിവൈസ് ആണെങ്കില്‍ മോര്‍ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഐഫോണ്‍ യൂസ് ചെയ്യുന്നവര്‍ സെറ്റിങ്‌സിലും ടാപ്പ് ചെയ്യുക.

ഇപ്പോള്‍, പേയ്മെന്റുകളില്‍ ടാപ്പ് ചെയ്യുക.

അടുത്തതായി പേയ്മെന്റ് മെത്തേഡിന് താഴെ കാണാന്‍ കഴിയുന്ന ബാങ്ക് അക്കൗണ്ട് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

ഇവിടെ, വ്യൂ അക്കൗണ്ട് ബാലന്‍സ് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്ത് നിങ്ങളുടെ യുപിഐ പിന്‍ നല്‍കുക.

പണം അയയ്ക്കുന്ന സമയത്ത് അക്കൗണ്ട് ബാലന്‍സ് എങ്ങനെ പരിശോധിക്കാം?

പേയ്മെന്റ് മെസേജ് സ്‌ക്രീനില്‍ നിന്ന് ലഭ്യമായ പേയ്മെന്റ് മെത്തേഡ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

ശേഷം വ്യൂ അക്കൗണ്ട് ബാലന്‍സ് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുമായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, ബാലന്‍സ് അറിയേണ്ട ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.

അവസാനമായി നിങ്ങളുടെ യുപിഐ പിന്‍ നല്‍കുക. ഇപ്പോള്‍ നിങ്ങളുടെ അക്കൗണ്ടിലെ ബാലന്‍സ് അറിയാന്‍ കഴിയും.