കിഴക്കമ്പലം ആക്രമണം: കിറ്റെക്‌സിനും ഉത്തരവാദിത്തമെന്ന് കോടിയേരി; കമ്പനിയോട് വിശദീകരണം തേടി തൊഴില്‍ വകുപ്പ്

കൊച്ചി: കിഴക്കമ്പലം ആക്രമണത്തില്‍ കിറ്റെക്സ് കമ്പനിയോട് വിശദീകരണം തേടി തൊഴില്‍ വകുപ്പ്. കിറ്റെക്സില്‍ വിശദമായ പരിശോധന നടത്താന്‍ തൊഴില്‍ വകുപ്പ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

സംഭവത്തില്‍ കിറ്റെക്സിന് ഉത്തരവാദിത്തമുണ്ടെന്നും, അന്വേഷണത്തിലൂടെ അത് പുറത്തുവരുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. എന്നാല്‍, കേരളത്തിലെ അതിഥി തൊഴിലാളികളെ ഈ പ്രശ്നത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
.
ശനിയാഴ്ച രാത്രി ക്രിസ്മസ് ആഘോഷത്തിനിടെ കിറ്റെക്സിലെ തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും, ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ തൊഴിലാളികള്‍ ആക്രമിക്കുകയും പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്തു.