സംസ്ഥാനത്ത് ക്രിസ്മസിന് ഇത്തവണയും റെക്കോര്‍ഡ് മദ്യവില്‍പ്പന. ഉണ്ടായതെന്നാണ് അഭിപ്രായപ്പെടുന്നത്. ക്രിസ്മസ് തലേന്ന് ബിവ്റേജസ് കോര്പറേഷന് 65.88 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
കഴിഞ്ഞ വര്‍ഷം ഇത് 55 കോടി രൂപയായിരുന്നു. തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ലൈറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 73.54 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. ചാലക്കുടിയില്‍ 70.72 ലക്ഷം രൂപയുടേയും ഇരിങ്ങാലക്കുടയില്‍ 63.60 ലക്ഷം രൂപയുടേയും വില്പന നടന്നു. കഴിഞ്ഞ തവണയും ഈ ഔട്ലെറ്റുകള് തന്നെയായിരുന്നു മുന്നില്‍.
ക്രിസ്മസ് ദിനത്തില്‍ കേരളത്തില്‍ ആകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്. ബെവ്കോ ഔട്ലറ്റ് വഴി 65 കോടിയുടെയും കണ്‍സ്യൂമര്‍ ഫെഡ് ഔട്ലറ്റ് വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു. ക്രിസ്മസ് തലേന്ന് കണ്‍സ്യൂമര്‍ഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു. ഇതുകൂടിയാകുമ്പോള്‍ ക്രിസ്മസിന് 150.38 കോടിരൂപയുടെ മദ്യമാണ് വിറ്റത്.

