പുത്തന്‍ ഫീച്ചറുകളും ടൂള്‍സും എല്ലാം കൂടുതല്‍ യൂസേഴ്സിനെ ഇന്‍സ്റ്റഗ്രാമിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഫോട്ടോ ഷെയറിങ് ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറുകള്‍ ഇന്‍സ്റ്റഗ്രാമിനെ കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലി ആക്കി മാറ്റി. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനൊപ്പം തന്നെ ഷോര്‍ട്ട് വീഡിയോ കണ്ടന്റ് സൃഷ്ടിക്കാനും ലൈവ് ചെയ്യാനും വീഡിയോ കോളിങ് ചെയ്യാനും ഒക്കെ അനുവദിക്കുന്ന ഫീച്ചറുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ട്.
ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ എങ്ങനെ ഹൈഡ് ചെയ്യുന്നതിനുള്ള ഫീച്ചറും ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുകയാണ്. നിങ്ങളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാതെ തന്നെ ഹൈഡ് ചെയ്യാന്‍ കഴിയും. അതെങ്ങനെയെന്ന് നോക്കാം…
ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്ന് നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുക.
ഇപ്പോള്‍, നിങ്ങളെ ഫോളോ ചെയ്യുന്നവരില്‍ നിന്ന് ഹൈഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും പോസ്റ്റ് തിരഞ്ഞെടുക്കുക.
ശേഷം നിങ്ങളുടെ പോസ്റ്റിന്റെ മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളില്‍ (ഹാംബര്‍ഗര്‍ ഐക്കണില്‍) ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ക്ക് ഇപ്പോള്‍ ‘ആര്‍ക്കൈവ്’ ഓപ്ഷന് കാണാന്‍ കഴിയും.
അവസാനമായി, നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് സെലക്ട് ചെയ്ത പോസ്റ്റ് മറയ്ക്കാന്‍ ‘ആര്‍ക്കൈവ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഇനി നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ഇന്‍സ്റ്റഗ്രാം മൊബൈല്‍ ആപ്പ് തുറന്ന് നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുക. ഇപ്പോള്‍ പ്രൊഫൈലിന്റെ മുകളില്‍ വലത് കോണില്‍ കാണുന്ന മൂന്ന് വരികളില്‍ (ഹാംബര്‍ഗര്‍ ഐക്കണില്‍) ടാപ്പ് ചെയ്യുക. തുടര്‍ന്ന് ‘ആര്‍ക്കൈവ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, നിങ്ങള്‍ നേരത്തെ ഹൈഡ് ചെയ്ത പോസ്റ്റ് നിങ്ങള്‍ക്ക് കാണാന്‍ കസാധിക്കുന്നതാണ്.
അതിന് ശേഷം, അണ്‍ആര്‍ക്കൈവ് ചെയ്യേണ്ട പോസ്റ്റ് തുറന്ന് ത്രീ-ഡോട്ട് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ‘ഷോണ്‍ ഒണ്‍ പ്രൊഫൈല്‍’ എന്ന പേരില്‍ ഒരു ഓപ്ഷന് കാണാന്‍ കഴിയും. നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് തിരികെ ലഭിക്കാന്‍ ‘ഷോണ്‍ ഒണ്‍ പ്രൊഫൈല്‍’ എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഇനി നിങ്ങള്‍ക്ക് പോസ്റ്റ് ശാശ്വതമായി ഇല്ലാതാക്കണമെങ്കില്‍ അതിനും വഴിയുണ്ട്. ഇതിനായി ‘ഷോണ്‍ ഓണ്‍ പ്രൊഫൈല്‍’ ഓപ്ഷന്റെ താഴെയുള്ള ‘ഡിലീറ്റ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.

