ഐഎസ്എല്‍: ഗോള്‍രഹിത സമനിലയില്‍ ജംഷഡ്പൂരും ബംഗലൂരു എഫ്‌സിയും

ബംബോലിം: ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്സി-ബംഗലൂരു എഫ്സി മത്സരത്തില്‍ ഗോള്‍രഹിത സമനിലയില്‍ കളി അവസാനിച്ചു. ഇതോടെ ജംഷഡ്പൂര്‍ 12 പോയന്റുമായി ഹൈദരാബാദിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ആറ് പോയന്റുള്ള ബംഗലൂരു പത്താം സ്ഥാനത്ത് തുടരുന്നു.

രണ്ടാം മിനിറ്റില്‍ തന്നെ ഗ്രെഗ് സ്റ്റുവര്‍ട്ടിനെ ബ്രൂണോ സില്‍വ ഫൗള്‍ ചെയ്തതിന് ബോക്‌സിന് പുറത്തു ജംഷഡ്പൂരിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും സ്റ്റുവര്‍ട്ട് എടുത്ത കിക്ക് ബെംഗലൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധു അനായാസം കൈയിലൊതുക്കി. തുടര്‍ന്നും സ്റ്റുവര്‍ട്ടിലൂടെ ജംഷഡ്പൂര്‍ ആക്രമണം തുടര്‍ന്നെങ്കിലും ഗോളിലേക്ക് എത്താനായില്ല. അഞ്ചാം മിനിറ്റില്‍ അജിത് കാമരാജിലൂടെ ബെംഗലൂരുവിന് അര്‍ധാവസരം ലഭിച്ചെങ്കിലും ബോക്
്‌സിലേക്ക് നീട്ടി നല്‍കി പാസില്‍ ആര്‍ക്കും തൊടാനായില്ല. പതിമൂന്നാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ അലക്‌സാണ്ടര്‍ ലിമയുടെ അതിമനോഹരമായ നീക്കവും ഗോളായില്ല.

ബംഗലൂരു പ്രതിരോധത്തെ ജംഷഡ്പൂര്‍ വിറപ്പിച്ചു നിര്‍ത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവും നിര്‍ഭാഗ്യവും വിലങ്ങുതടിയായി. 39-ാം മിനിറ്റില്‍ പരിക്കേറ്റ കോമള്‍ തട്ടാലിന് പകരം ജംഷഡ്പൂര്‍ ബോറിസ് സിംഗിനെ കളത്തിലിറക്കി. ആദ്യ പകുതിയുടെ അവസാനമാകുമ്‌ബോഴേക്കും ബംഗലൂരുവും ആക്രമണങ്ങള്‍ കനപ്പിച്ചതോടെ മത്സരം ആവേശകരമായി.
അവസാന നിമിഷം ഇരു ടീമുകളും വിജയഗോളിനായി പൊരുതിയെങ്കിലും പ്രതിരോധനിര പിടിച്ചുനിന്നതോടെ മാത്രം ഒഴിഞ്ഞു നിന്നു.