ന്യൂഡല്‍ഹി: ടെസ്റ്റ് ക്യാപ്ടന് വിരാട് കോഹ്ലിയെ കുറിച്ചുള്ള അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ബി സി സി ഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി. കോഹ്ലിയുടെ ആറ്റിറ്റിയൂഡ് ഇഷ്ടമാണെങ്കിലും അയാള്‍ എപ്പോഴും അടിയുണ്ടാക്കുന്ന സ്വഭാവക്കാരനാണെന്നാണ് ഗാംഗുലി പറയുന്നത്.
ന്യൂഡല്‍ഹിയിലെ ഗുരുഗ്രാമില്‍ നടന്ന പരിപാടിയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഗാംഗുലി. കോഹ്ലിയെ ഏകദിന ക്യാപ്ടന് സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുര്‍ന്നുണ്ടായ വിവാദം അടങ്ങി വരുന്നതേയുള്ളു. അപ്പോഴാണ് കോഹ്ലിയെ കുറിച്ചുള്ള തന്റെ അഭിപ്രായം ഗാംഗുലി വ്യക്തമാക്കുന്നത്.
ഏകദിന ക്യാപ്ടന് സ്ഥാനത്ത് നിന്നും മാറ്റുന്നതിന് മുമ്പായി താന്‍ കോഹ്ലിയോട് ഇതിനെകുറിച്ച് സംസാരിച്ചിരുന്നുവെന്ന് ഗാംഗുലി പറഞ്ഞിരുന്നു. എന്നാല്‍, തീരുമാനം പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് അഞ്ച് മണിക്കൂര്‍ മാത്രം നീണ്ടുനിന്ന ഒരു ഫോണ്‍കോള്‍ വഴിയാണ് ഏകദിന ക്യാപ്ടന് സ്ഥാനത്ത് നിന്ന് തന്നെ മാറ്റുകയാണെന്ന് സെലക്ടര്‍മാര്‍ പറഞ്ഞതെന്നാണ് കോഹ്ലി പറഞ്ഞിരുന്നത്.

