അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ’ പുറത്തിറങ്ങുന്ന തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം സ്വന്തം ശബ്ദം നല്‍കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം നടന്‍ ഫഹദ് ഫാസില്‍. മലയാളത്തിനു പുറമെ മറ്റെല്ലാ പതിപ്പുകള്‍ക്കും ഫഹദ് തന്നെ ഡബ്ബ് ചെയ്യുകയായിരുന്നുവെന്ന് അല്ലു തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പടുത്തിയത്.
ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘പുഷ്പ’. അല്ലു നായകനാകുന്ന പുഷ്പയില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. മൊട്ടയടിച്ച ലുക്കില്‍ ബന്‍വാര്‍ സിംഗ് ഷേക്കാവത് ഐപിഎസ് എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് വേഷമിട്ടിരിക്കുന്നത്.
പുഷ്പരാജ് എന്ന കള്ളക്കടത്തുകാരനായാണ് അല്ലു അര്‍ജുന്‍ വേഷമിടുന്നത്. ഉള്‍വനങ്ങളില്‍ ചന്ദന കള്ളക്കടത്തു നടത്തുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സംവിധായകന്‍ സുകുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ.

