ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
കുറച്ചു കാലമായി പരിക്കുകള്‍ കാരണം താരം വലയുകയാണ്. ഇതു കാരണം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനും നിശ്ചിത ഓവര്‍ മത്സരങ്ങളിലും ഐപിഎല്ലിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ആലോചിക്കുന്നുണ്ട്. ടെസ്റ്റ് നിന്നും വിരമിച്ചാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
അതേസമയം, നിലവില്‍ ഹാര്‍ദിക് ഞങ്ങളുടെ ടെസ്റ്റ് പ്ലാനിന്റെ ഭാഗമല്ല. എങ്കിലും വിരമിച്ചാല്‍ അതു ടീമിനു വലിയ നഷ്ടം തന്നെയായിരിക്കും. ഒരു ബാക്കപ്പിനെ തയ്യാറാക്കി നിര്‍ത്തേണ്ടതുണ്ടെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

