ശബരിമല: ശബരിമലയില്‍ അന്നദാനത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി ദമ്പതികള്‍. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ചെയര്‍മാനും എം.ഡിയുമായ തമിഴ്‌നാട് സ്വദേശി ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയുമാണ് ഒരു കോടി രൂപ സംഭാവന നല്‍കിയത്.
ശബരിമലയുടെ വികസനത്തിനും ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടി എന്ത് സഹായങ്ങള്‍ ചെയ്യാനും തയ്യാറാണെന്ന് ഡോ. കൃഷ്ണ എല്ല അറിയിച്ചു. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു അവര്‍. എക്‌സിക്യുട്ടിവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാരിയര്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സ് ഫര്‍ വഴിയാണ് തുക കൈമാറിയത്.
ദര്‍ശനത്തിന് ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി അതിയിടം കുറുവക്കാട് ശംഭു നമ്പൂതിരി എന്നിവരെ സന്ദര്‍ശിച്ചമാണ് ഇരുവരും മടങ്ങിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചു.

