രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കരുത്ത് പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജ്യത്തിന് സമർപ്പിക്കുക 9600 കോടിയുടെ പദ്ധതി

ഗോരഖ്പൂർ: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കരുത്ത് പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോരഖ്പൂരിൽ മൂന്ന് പ്രധാനപ്പെട്ട നിർമ്മിതികളുടെ ഉദ്ഘാടനം അദ്ദേഹം ഇന്ന് നിർവ്വഹിക്കും. 30 വർഷമായി അടഞ്ഞു കിടന്ന വളം നിർമ്മാണ പ്ലാന്റും, അത്യാധുനിക സംവിധാനങ്ങളോടു കൂടിയ എംയിസ്, ഐസിഎംആറിന്റെ പുതിയ കെട്ടിടം തുടങ്ങിയവയുടെ ഉദ്ഘാടനമാണ് അദ്ദേഹം നിർവ്വഹിക്കുന്നത്. 9600 കോടി രൂപയുടേതാണ് പദ്ധതി.

30 വർഷമായി അടഞ്ഞു കിടന്ന നിർമ്മാണ പ്ലാന്റ് വരുന്നതോടെ യുപിയിലെയും അടുത്തുളള സംസ്ഥാനങ്ങൾക്കും യൂറിയ നൽകാൻ കഴിയു. കൃഷി മെച്ചപ്പെടുന്നതിലൂടെ രാജ്യത്തിന് പുരോഗതി ഉണ്ടാകുകയും യുവാക്കൾക്ക് തൊഴിലും ലഭിക്കുകയും ചെയ്യും. .ഇടത്തരം വ്യവസായങ്ങളുടെ വികസനം വേഗത്തിലാക്കാനും പുതിയ പ്ലാന്റ് സഹായിക്കും.

ഗോരഖ്പൂരിൽ എയിംസ് നിർമ്മാണം 2016 ലാണ് ആരംഭിച്ചത്. 1000 കോടിയോളം രൂപയാണ് എയിംസിന്റെ നിർമ്മാണ ചെലവ്. മസ്തിഷ്‌ക്ക ജ്വരത്തിനുളള മികച്ച ചികിത്സ പുതിയ എയിംസിൽ നിന്നും ലഭിക്കും. മെഡിക്കൽ കോളേജ്, ആയുഷ് ബിൽഡിങ്ങ്, നഴ്സിങ്ങ് കോളേജ്, ജീവനക്കാർക്കുളള താമസസൗകര്യം, വിദ്യാർത്ഥികൾക്ക് താമസ സൗകര്യം എന്നിവ എയിംസിൽ ഉണ്ടാകും.