മ്യാന്മര്‍ ഭരണാധികാരി ആങ് സാന്‍ സൂചിക്ക് നാലു വര്‍ഷം തടവ്‌

യാങ്കൂണ്‍: ആങ് സാന്‍ സൂചിക്ക് നാല് വര്‍ഷം തടവ്. പട്ടാള ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്തു, കൊവിഡ്-19 നിര്‍ദേശങ്ങള്‍ എന്നിവ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് സൂചിക്ക് ശിക്ഷ വിധിച്ചത്. മ്യാന്മര്‍ ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായത് ആഹ് സാന്‍ സൂചി.

ഫെബ്രുവരി ഒന്നിന് നടന്ന സൈനിക നീക്കത്തിന് പിന്നാലെ മ്യാന്മറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് അട്ടിമറി നടത്തി സൈന്യം ഭരണം പിടിച്ചെടുത്തത്. നവംബര്‍ എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 83 ശതമാനം നേടി സൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വന്‍ വിജയമാണ് നേടിയത്. പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയന്‍ സോളിഡാരിറ്റി, ഡവലപ്‌മെന്റ് പാര്‍ട്ടി എന്നിവര്‍ക്ക് 476 സീറ്റുകളില്‍ 33 സീറ്റുകള്‍ നേടാന്‍ മാത്രമാണ് കഴിഞ്ഞത്.

നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഇപ്പോള്‍ സൈന്യം സ്വീകരിക്കുന്നത്. പട്ടാളം ഭരണം പിടിച്ചതിനെതിരെ രാജ്യത്ത് തുടരുന്ന പ്രതിഷേധസമരങ്ങളില്‍ ഇതുവരെ 1300 ഓളം പേരാണ് കൊല്ലപ്പെട്ടത്.