ന്യൂഡൽഹി: 10 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും. പ്രതിരോധ, വ്യാപാര മേഖലകളിലായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി മെച്ചപ്പെടുത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും വ്യക്തമാക്കി. ഭീകരതക്കെതിരെ ഒറ്റക്കെട്ടായി പോരാടാനും നേതാക്കൾ തമ്മിൽ ധാരണയായി.
ആയുധ കരാർ ഉൾപ്പെടെ 10 സുപ്രധാന കരാറുകളിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. റഷ്യ ഇന്ത്യയുടെ മുഖ്യ നയതന്ത്ര പങ്കാളിയാണെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയും റഷ്യയും രണ്ട് വർഷങ്്ങൾക്ക് ശേഷമാണ് ഉഭയകക്ഷി ചർച്ച നടത്തുന്നത്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ചായിരുന്നു ചർച്ച. പ്രതിരോധം, വ്യാപാരം, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തൽ തുടങ്ങി വിവിധ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു.

