ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. പ്രതിമാസ പുനര്‍നിര്‍ണയത്തിന്റെ ഭാഗമായാണ് നടപടി. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വര്‍ധിപ്പിച്ചത്. സിലിണ്ടറിന് 101 രൂപയാണ് ഇനി മുതല്‍ നല്‍കേണ്ടി വരിക.
ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 2095 രൂപ 50 പൈസ ആയി. നവംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന് 278 രൂപ കൂട്ടിയിരുന്നു. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

