മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തു വിട്ട് മുംബൈ ഇന്ത്യന്‍സ്. മുംബൈയുടെ ഓള്‍ റൗണ്ടറായ ഹര്‍ദ്ദിക് പാണ്ഡ്യയും യുവതാരം ഇഷാന്‍ കിഷാനും പട്ടികയിലില്ലെന്ന് റിപ്പോര്‍ട്ട്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര, ഓള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്, ബാറ്റര്‍ സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ തവണത്തെ മെഗാ താരലേലത്തിന് മുന്നോടിയായി പൊള്ളാര്‍ഡിനെ കൈവിട്ട മുംബൈ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി പൊള്ളാര്‍ഡിനെ കുറഞ്ഞ തുകക്ക് വീണ്ടും ടീമിലെത്തിക്കുകയായിരുന്നു. എന്നാല്‍, ഇത്തവണ നിലനിര്‍ത്തേണ്ട കളിക്കാരില്‍ തന്നെ പൊള്ളാര്‍ഡിനെ ഉള്‍പ്പെടുത്താന്‍ മുംബൈ തയ്യാറായി.
യുവതാരം ഇഷാന്‍ കിഷാന്‍ മുംബൈയുടെ നാലാമത്തെ താരമാകുമെന്ന പ്രതീക്ഷകളെ മാറ്റിമറിച്ചാണ് സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തുവാന്‍ മുംബൈ ഇന്ത്യന്‍സ് തീരുമാനിച്ചത്. രോഹിത് ശര്‍മ്മക്ക് 16 കോടിയും ജസ്പ്രീത് ബുംറയ്ക്ക് 12 കോടിയും സൂര്യകുമാര്‍ യാദവിന് 8 കോടിയും കീറണ്‍ പൊള്ളാര്‍ഡിന് 6 കോടിയുമാണ് ഫ്രാഞ്ചൈസി നിലനിര്‍ത്തുവാനായി ചെലവാക്കുന്നത്.

