വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് തിങ്കളാഴ്ച കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറര് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അന്നേ ദിവസം പാര്‍ലമെന്റില്‍ ഹാജരാകാന്‍ ബിജെപി ലോക്സഭാ എംപിമാര്‍ക്ക് വിപ്പ് നല്കി.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കും. ക്രിപ്റ്റോ കറന്‍സി നിയന്ത്രണ ബില്‍, പൊതുമേഖലാ ബാങ്കുകളില്‍ സര്‍ക്കാരിന്റെ ഓഹരി 51 ല്‍ നിന്നും 26 ശതമാനമായി കുറയ്ക്കാനുള്ള ബില്‍ തുടങ്ങി 26 ബില്ലുകള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസും തങ്ങളുടെ എല്ലാ എംപിമാര്‍ക്കും ഇന്നലെ രാത്രി വിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ മണ്‍സൂണ്‍ സെഷനിലാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പാസായത്. അന്ന് തന്നെ പ്രതിഷേധങ്ങള്‍ കനത്തു. പഞ്ചാബ്, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് കേന്ദ്രം വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത്.

