അടുത്ത ഐ പി എല്ലിനായി രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുന്ന ആദ്യ താരം സഞ്ജു സാംസണ്‍ തന്നെ. മലയാളി താരവും രാജസ്ഥാന്റെ ക്യാപ്റ്റനുമായ സഞ്ജു 14 കോടിയുടെ കരാറില്‍ ആണ് ക്ലബില്‍ തുടരുക.
സഞ്ജു തന്നെ ആകും പുതിയ സീസണിലും രാജസ്ഥാന്റെ ക്യാപ്റ്റന്‍. 2019 മുതല്‍ രാജസ്ഥാന് ഒപ്പമുള്ള താരമാണ് സഞ്ജു സാംസണ്‍. 2013 മുതല്‍ 2015വരെയും സഞ്ജു സാംസണ്‍ രാജസ്ഥാന് ഒപ്പമായിരുന്നു. ബട്‌ലറെയും രാജസ്ഥാന്‍ നിലനിര്‍ത്തും എന്നാണ് സൂചന.

