പരീക്ഷണാടിസ്ഥാനത്തിലെ സ്‌കൂള്‍ തുറക്കല്‍ വിജയകരമാണെന്ന് വിലയിരുത്തല്‍; ഡിസംബറില്‍ സ്‌കൂള്‍ സമയം നീട്ടാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ അധ്യയനം വൈകുന്നേരം വരെയാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്. നിലവില്‍ ഉച്ചവരെയാണ് ക്ലാസുകള്‍. ഡിസംബറോടു കൂടി ക്ലാസുകള്‍ വൈകുന്നേരം വരെയാക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. അതോടെ ഓണ്‍ലൈനില്‍ നിന്ന് ഓഫ്‌ലൈനിലേക്ക് പൂര്‍ണമായും ക്ലാസുകള്‍ മാറും. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്‌കൂള്‍ മാറ്റത്തിലെ കാര്യങ്ങള്‍ ചര്‍ച്ചയായത്.

അതേസമയം, പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണ് വിദ്യാഭ്യാസ വകുപ്പ്.

നിലവില്‍ സീറ്റ് ലഭിക്കാത്ത കുട്ടികളില്‍ ഭൂരിഭാഗവും ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളില്‍ ര്വേശനത്തിന് അപേക്ഷിച്ചവരാണ്. പുതിയതായി എത്ര ബാച്ചുകള്‍ വേണമെന്ന് തീരുമാനിക്കാന്‍ നാളെ വീണ്ടും യോഗം ചേരും.