വാഷിംഗ്ടണ്‍: അമേരിക്കയിലം വിസ്കോന്സിയില് ക്രിസ്മസ് പരേഡിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി കുട്ടികളടക്കം ഇരുപതിലേറെ പേര്‍ക്ക് പരിക്ക്. നിരവധി പേര് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക സ്ഥിരീകരണം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്രാദേശിക സമയം വൈകുന്നേരം 4.30നായിരുന്നു സംഭവം.
വൗകഷെ നഗരത്തിലെ ക്രിസ്മസ് പരേഡിനിടയിലേക്കാണ് കറുത്ത എസ്.യു.വി പാഞ്ഞുകയറിയത്. നിരവധി പേരെ ഇടിച്ചു തെറിപ്പിച്ച് കാര്‍ മുന്നോട്ടു നീങ്ങുന്നത് പറത്തു വന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വിവിധ ആശുപത്രികളിലായി പരിക്കേറ്റ 12 കുട്ടികളെയും 11 മുതിര്‍ന്നവരേയും പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഫയര്‍ ചീഫ് സ്റ്റീവ് ഹൗവാര്‍ഡ് പറഞ്ഞു. എന്നാല്‍, എത്ര പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത് എന്ന സ്ഥിരീകരണം വന്നിട്ടില്ല. ഇവരുടെ ബന്ധുക്കളെ അറിയിച്ച ശേഷം മറ്റു വിവരങ്ങള്‍ നല്‍കാം എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

