അനാവശ്യമായി മെസേജുകള്‍ അയക്കുന്നവരില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രധാനമായും നമ്മള്‍ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ഓപ്ഷന്‍ ഉപയോഗിക്കുന്നത്. എന്നാല്‍, പിണങ്ങിയാല്‍ ചില സുഹൃത്തുക്കള്‍ നമ്മളെയും ബ്ലോക്ക് ചെയ്യാറുണ്ട്. ഇത്തരം അവസരങ്ങളില്‍ വാട്‌സ്ആപ്പ് ബ്ലോക്ക് മാറ്റാന്‍ എന്ത് ചെയ്യാമെന്ന കാര്യമാണ് ഇവിടെ പറയുന്നത്. നമ്മളെ ബ്ലോക്ക് ചെയ്ത ആളിന് അയാള്‍ ബ്ലോക്ക് മാറ്റിയില്ലെങ്കിലും നമുക്ക് മെസേജ് അയക്കാന്‍ സാധിക്കും. ഇതിനായി എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.
ബ്ലോക്ക് മാറ്റാന്‍ ആപ്പ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാം
നിങ്ങളെ ആരെങ്കിലും വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഈ ബ്ലോക്ക് മാറ്റി അയാള്‍ക്ക് മെസേജ് അയക്കാനുള്ള എളുപ്പ വഴിയാണ് വാട്‌സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക എന്നത്. ഇത് എല്ലാ സാഹചര്യങ്ങളിലും കൃത്യമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് പറയാനാകില്ല. ചിലപ്പോള്‍ ഈ തന്ത്രം ഫലിച്ചേക്കും.
നിങ്ങളുടെ ഫോണില്‍ വാട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്യുക അതില്‍ സെറ്റിങ്‌സ്, അക്കൗണ്ട് എന്നീ ഓപ്ഷനുകള്‍ എടുക്കുക
• ‘ഡിലീറ്റ് മൈ അക്കൗണ്ട്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക
• എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും നിങ്ങളെ സ്വയം നീക്കം ചെയ്യുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു പോപ്പ്-അപ്പ് കാണാം. ഇതിനൊപ്പം നിങ്ങളുടെ ചാറ്റുകള്‍ ക്ലിയര്‍ ചെയ്യപ്പെടുമെന്നും കാണാം. ഇത് അക്‌സപ്റ്റ് ചെയ്യുക
• നിങ്ങളുടെ രാജ്യം, ഫോണ്‍ നമ്പര്‍ എന്നിവ തിരഞ്ഞെടുത്ത് ഡിലീറ്റ് മൈ അക്കൗണ്ട് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
• നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ നിന്ന് ആപ്പ് ഡിലീറ്റ് ചെയ്തശേഷം ഒരു തവണ റീസ്റ്റാര്‍ട്ട് ചെയ്യുക
• നിങ്ങളുടെ ഫോണ്‍ റീസ്റ്റാര്‍ട്ട് ആയിക്കഴിഞ്ഞാല്‍, ഗൂഗിള്‍ പ്ലേയോ ആപ്പ് സ്റ്റോറോ തുറന്ന് ഒരിക്കല്‍ കൂടി വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
• ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുകയും നിങ്ങളുടെ കോണ്‍ടാക്റ്റുകളുമായി ആപ്പ് സിങ്ക് ചെയ്യുകയും ചെയ്യുക
• നിങ്ങളെ ബ്ലോക്ക് ചെയ്ത കോണ്‍ടാക്റ്റ് സെര്‍ച്ച് ചെയ്ത് മെസേജ് അയക്കുക. മെസേജ് ഡെലിവേര്‍ഡ് ആയെങ്കില്‍ നിങ്ങളുടെ ശ്രമം വിജയിച്ചു എന്നാണ് അര്‍ത്ഥം.

