കൊച്ചി: ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുന്‍കൂര്‍ ബുക്ക് ചെയ്യാത്ത തീര്‍ഥാടകര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം. വെര്‍ച്വല്‍ക്യൂവിന് പുറമെയാണിത്
ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ദേവസ്വവും സര്‍ക്കാരും ആലോചിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായും സര്‍ക്കാര്‍ അറിയിച്ചു.
സ്പോട്ട് ബുക്കിംഗിന് ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി. എന്നിവക്ക് പുറമേ പാസ്പോര്‍ട്ടും ഉപയോഗിക്കാം. വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗിങ്ങിനും പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയുന്ന വിധം സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എവിടെയൊക്കെയാണ് സ്പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാകുക എന്നത് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരുന്നു. വെര്‍ച്വല്‍ക്യൂവിന്റെ നിയന്ത്രണം ദേവസ്വത്തിന് കൈമാറണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കവെ ആയിരുന്നു ഇത്.

